ഒാഖി ചുഴലിക്കാറ്റ്​ മുന്നറിയിപ്പ്​ സര്‍ക്കാര്‍ ഫയിലില്‍ കെട്ടിവെച്ചെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല




തിരുവനന്തപുരം: ഒാഖി ചുഴലിക്കാറ്റ്​ മുന്നറിയിപ്പ്​ സര്‍ക്കാര്‍ ഫയിലില്‍ കെട്ടിവെച്ചെന്ന്​ പ്രതിപക്ഷ നേതാവ്​ രമേശ്​ ചെന്നിത്തല. അടിച്ചു കഴിഞ്ഞപ്പോഴാണ്​ ചുഴലിക്കാറ്റാണെന്ന്​ സര്‍ക്കാര്‍ മനസിലാക്കിയത്​. അപകടത്തിനു ശേഷം ധനസഹായം പ്രഖ്യാപിക്കലല്ല സര്‍ക്കാറി​ന്‍റെ കടമ. തുടര്‍ച്ചയായി മുന്നറിയിപ്പുകള്‍ ലഭിച്ചിട്ടും സര്‍ക്കാര്‍ ഉണര്‍ന്ന്​ പ്രവര്‍ത്തിക്കാത്തതു മൂലമാണ്​ ഒാഖി ചുഴലിക്കാറ്റില്‍ കേരളത്തില്‍ ഇത്രയേറെ ജീവനുകള്‍ നഷ്​ടപ്പെടുന്നതിനിടയാക്കിയത്​. ​ കാലാവസ്​ഥാ നിരീക്ഷണ കേന്ദ്രം നവംബര്‍ 29ന്​ തന്നെ മുന്നറിയിപ്പ്​ നല്‍കിയിരുന്നു. എന്നാല്‍ സംസ്​ഥാന സര്‍ക്കാര്‍ ഉണര്‍ന്ന്​ പ്രവര്‍ത്തിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തമിഴ്​നാടിനും ലക്ഷദ്വീപിനുമെല്ലാം ഇതേ മുന്നറിയിപ്പാണ്​ ലഭിച്ചത്​. തമിഴ്​നാട്​ തലേന്ന്​ ​തന്നെ തീരപ്രദേശത്തെ സ്​കൂളുകള്‍ക്ക്​ അവധി നല്‍കി. കന്യാകുമാരിയില്‍ രണ്ടു ബോട്ടുകള്‍ മാത്രമാണ്​ കടലിലുണ്ടായിരുന്നത്​. 29ന്​ ചുഴലിക്കാറ്റ്​ സാധ്യതയെ കുറിച്ച്‌​ തീരപ്രദേശത്ത്​ പ്രത്യേക മൈക്ക്​ അനൗണ്‍സ്​മെന്‍റുമായി ഉച്ചക്കും ​വൈകീട്ടും രാത്രിയും സര്‍ക്കാര്‍ വൃത്തങ്ങള്‍ സക്രിയമായിരുന്നു.  ചുഴലിക്കാറ്റ്​ ആഞ്ഞടിച്ച ശേഷമാണ്​ സ്​കൂളിനു അവധി നല്‍കിയത്​. 30 ന്​ ഉച്ചക്ക്​ മാത്രമാണ്​ ചുഴലിക്കാറ്റാണ്​ അടിച്ചതെന്ന്​ വ്യക്​തമായുള്ളു. ചുഴലിക്കാറ്റ്​ ഏറ്റവും കൂടുതല്‍ നാശനഷ്​ടമുണ്ടാക്കിയത്​ ലക്ഷദ്വീപിലാണ്​. 500ലേറെ വീടുകള്‍ നശിച്ചു. എന്നാല്‍ അവിടെ ഒരു മനുഷ്യജീവന്‍ പോലും നഷ്​ടമായിട്ടില്ല. എല്ലാവര്‍ക്കും ഒരേ മുന്നറിയിപ്പ്​ തന്നെയാണ്​ നല്‍കുന്നത്​. മുന്നറിയിപ്പ്​ വായിച്ചിട്ട്​​ മനസിലാകാത്തതിന്​ മറ്റുള്ളവരെ കുറ്റം പറഞ്ഞിട്ട്​ കാര്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

Post A Comment: