പുതിയ രാഷ്ട്രീയ നീക്കത്തിനായൊരുങ്ങി കേരള കോണ്‍ഗ്രസ്സ്


കോട്ടയം: പുതിയ രാഷ്ട്രീയ നീക്കത്തിനായൊരുങ്ങി കേരള കോണ്‍ഗ്രസ്സ്. ഇതിനു മുന്നോടിയായി കേരള കോണ്‍ഗ്രസ്സ് കാര്‍ഷിക ബദല്‍രേഖ അവതരിപ്പിക്കും. മുന്നണിപ്രവേശം അടക്കം ബദല്‍രേഖയുടെ അടിസ്ഥാനത്തിലാകും തീരുമാനമെടുക്കുക. ഒരു ഹെക്ടറില്‍ താഴെയുളള കര്‍ഷകരെ ബി.പി.എല്‍ പട്ടികയില്‍ പെടുത്തണം, വിളകളുടെ ഇറക്കുമതിച്ചുങ്കം കര്‍ഷകര്‍ക്ക് വീതിച്ച്‌ നല്‍കണം, കാര്‍ബണ്‍ഫണ്ട് പരിസ്ഥിതിലോല മേഖലയിലെ കര്‍ഷകര്‍ക്ക് നല്‍കണമെന്നും അടക്കമുളള ആവശ്യങ്ങളാണ് ബദല്‍ രേഖ മുന്നോട്ടുവയ്ക്കുന്നത്. കോട്ടയത്ത് നടക്കുന്ന കേരള കോണ്‍ഗ്രസ്സിന്‍റെ സംസ്ഥാന സമ്മേളനത്തിലെ പ്രതിനിധി സമ്മേളനത്തില്‍ ഇന്ന് ബദല്‍ രേഖ അവതരിപ്പിക്കും.

Post A Comment: