കാഴ്ച്ച കുറവുള്ള യുവാവിനെ കല്ലമ്പലം പോലിസ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നു പരാതി.
കൊല്ലം: കാഴ്ച്ച കുറവുള്ള യുവാവിനെ കല്ലമ്പലം പോലിസ്റ്റേഷനില്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നു പരാതി. പോളയത്തോട് വയലില്‍ തോപ്പില്‍ ഷിബു (37) നാണ് മര്‍ദ്ദനമേറ്റത്. അവശനായ ഇയാളെ ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്നലെയായിരുന്നു സംഭവം. ഇരുകണ്ണിനും കാഴ്ച്ചക്കുറവുള്ള ഷിബു റോഡരുകില്‍ തൈലം വില്‍പ്പന നടത്തിയാണ് ഉപജീവനം നടത്തുന്നത്. ഇന്നലെ രാവിലെ കല്ലമ്പലത്തുനിന്ന് പോലിസ് സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുപോകുകയായിരുന്നു. തുടര്‍ന്നായിരുന്നു മര്‍ദ്ദനം.

Post A Comment: