തലമുടി വളരാനുളള മരുന്നുകള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്

ഴകുള്ള നീളമുളള തലമുടി എക്കാലത്തും പെണ്ണിന് അഴക് തന്നെയാണ്. തലമുടി തഴച്ച് വളരാനായി പലവഴികള്‍ നോക്കുന്നവരുമുണ്ട്. എന്നാല്‍ അതെല്ലാം പലപ്പോഴും പരാചയപ്പെടുകയാണ് ചെയ്യാറ്. തലമുടി വളരാനുളള മരുന്നുകള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെയുണ്ട്. അതിലെന്നാണ് സവാള അധവ ഒണിയന്‍. സവാള ഭക്ഷിക്കാന്‍ മാത്രമല്ല സൗന്ദര്യസംരക്ഷണത്തിനും ഉപയോഗിക്കാം. സവാളയുടെ നീര് തലമുടി തഴിച്ചുവളരാന്‍ സഹായിക്കും. കൂടാതെ തലമുടിക്ക് നല്ല ആരോഗ്യവും ലഭിക്കും.

ഉപയോഗിക്കുന്ന വിധം
സവാളയുടെ തൊലി കളഞ്ഞ് ചെറുതായി അരിയുക. ശേഷം മിക്സിയില്‍ അടിച്ച്‌ ജ്യൂസ് പരുവത്തിലാക്കുക. എന്നിട്ട് നീര് മാത്രം അരിച്ചെടുക്കുക. ദിവസവും ഇരുപത് മിനിറ്റ് നേരത്തേക്കെങ്കിലും തലയില്‍ നന്നായി മസാജ് ചെയ്ത് പിടിപ്പിക്കുക. ഇതിന് ശേഷം കഴുകിക്കളയാം.

 ആഴ്ചകള്‍ക്കകം നീളമുള്ള ഉള്ളോടുകൂടിയ തലമുടി തഴച്ച് വളരുമെന്നത് ഈ പ്രയോഗത്തിലൂടെ ബോധ്യമാകും  

Post A Comment: