പശു കള്ളക്കടത്ത് സംഘവും പോലീസും തമ്മിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ മരിച്ചു


ജയ്പൂര്‍: പശു കള്ളക്കടത്ത് സംഘവും പോലീസും തമ്മിലുണ്ടായ വെടിവെയ്പില്‍ ഒരാള്‍ മരിച്ചു. രാജസ്ഥാനില്‍ ആള്‍വാര്‍ ജില്ലയില്‍ ജന്‍താ കോളനിയില്‍ ഇന്നു പുലര്‍ച്ചെയാണ് വെടിവെയ്പുണ്ടായത്. പശുക്കളെ അനധികൃതമായി കടത്തിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഘമാണ് പോലീസുമായി ഏറ്റുമുട്ടിയത്. അഞ്ചു പശുക്കളെ അനധികൃതമായി പിക്കപ്പ് വാനില്‍ കടത്തിക്കൊണ്ടു പോകാന്‍ ശ്രമിക്കുന്നതിനിടെ പോലീസ് എത്തി നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ വാഹനം നിര്‍ത്താതെ കള്ളക്കടത്ത് സംഘം പോലീസിനു നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് പോലീസ് കള്ളക്കടത്ത് സംഘത്തിനു നേരെയും വെടിയുതിര്‍ത്തത്. പോലീസും-കള്ളക്കടത്തു സംഘവും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കള്ളക്കടത്ത് സംഘത്തില്‍ പെട്ട ഒരാളാണ് മരിച്ചത്. എന്നാല്‍ മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏഴംഗ സംഘത്തിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഓടി രക്ഷപ്പെട്ടു. പോലീസ് സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.

Post A Comment: