തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം

എറണാംകുളം: സര്‍ക്കസ് കൂടാരത്തിലെ കുരങ്ങെന്ന് വിളിച്ച്‌ അധിക്ഷേപിച്ച സംവിധായകന്‍ ജൂഡ് ആന്‍റണി ജോസഫിനോട് കണ്ടം വഴി ഓടിക്കോളാന്‍ പറഞ്ഞ് നടി പാര്‍വതി രംഗത്ത്. തന്‍റെ ട്വിറ്റര്‍ പേജിലൂടെയാണ് പാര്‍വതിയുടെ പ്രതികരണം. ഓ എം കെ വി  എന്നെഴുതി കൈ ചൂണ്ടികാട്ടുന്നത് ഒരു തുണിയില്‍ ആലേഖനം ചെയ്ത ചിത്രമാണ് പാര്‍വതി ടീറ്റ് ചെയ്തത്. 'എല്ലാ സര്‍ക്കസ് മുതലാളിമാരോടും' എന്നും പാര്‍വതി ചിത്രത്തിനൊപ്പം കുറിച്ചിട്ടുണ്ട്. നേരത്തെ ഫേസ്ബുക്കിലൂടെ പാര്‍വതിയെ ഉന്നം വെച്ചുകൊണ്ട് ജൂഡ് ആക്ഷേപം നടത്തിയിരുന്നു.  മുതലാളിമാര്‍ പറയുന്നതിനനുസരിച്ച്‌ ഓടുകയും ചാടുകയും ചെയ്ത് അഭ്യാസിയായി മാറിയ സര്‍ക്കസ് കൂടാരത്തിലെ ഒരു കുരങ്ങ് പ്രശസ്തിയാര്‍ജിച്ചപ്പോള്‍ തന്‍റെ മുതലാളിമാരെ തെറി പറയുന്നുവെന്നാണ് ജൂഡിന്‍റെ ആക്ഷേപം.

Post A Comment: