പൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന 'വിമാന'ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തെത്തിപൃഥ്വിരാജിനെ നായകനാക്കി നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന 'വിമാന'ത്തിന്‍റെ പുതിയ പോസ്റ്റര്‍ പുറത്തെത്തി. ഹൈസ്കൂളില്‍ വച്ച്‌ പഠനം ഉപേക്ഷിക്കേണ്ടി വന്ന ബധിരനും മൂകനുമായ കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. വ്യത്യസ്തമായ വേഷപ്പകര്‍ച്ചയോടെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്. ഈ കഥാപാത്രത്തിന് വേണ്ടി താരം പത്ത് കിലോയോളം ഭാരം കുറച്ചിരുന്നു. പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് വിമാനത്തില്‍ പൃഥ്വിരാജിന്‍റെ നായികയായി എത്തുന്നത്.

Post A Comment: