പൊലീസില്‍ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി 25 ശതമാനത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്.

തിരുവനന്തപുരം: സ്ത്രീ സുരക്ഷയും തുല്യപരിഗണനയും ഉറപ്പാക്കാന്‍ 10,000 പൊലീസുകാര്‍ക്ക് പരിശീലനം നല്‍കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. പൊലീസില്‍ വനിതാ പ്രാതിനിധ്യം ഘട്ടംഘട്ടമായി 25 ശതമാനത്തിലെത്തിക്കാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനമെടുത്തിട്ടുണ്ട്. സ്ത്രീപുരുഷ ഭേദമില്ലാതെ എല്ലാ ചുമതലകളും നിര്‍വഹിക്കാന്‍ കഴിയുന്ന തരത്തില്‍ സേനയെ പുന:സംഘടിപ്പിക്കും.
ഇതിനായി ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ജെന്‍ഡര്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കും. ഡിവൈ.എസ്.പിമാര്‍, സി.ഐ.മാര്‍, എസ്.ഐമാര്‍ എന്നിവര്‍ക്കായി തിരുവനന്തപുരം പൊലീസ് ട്രെയിനിംഗ് കോളേജില്‍ നടത്തിയ സംസ്ഥാനതല ശില്പശാലയില്‍ സമാപനപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. സ്ത്രീസുരക്ഷക്കായുള്ള വനിതാ ഹെല്‍പ്ലൈന്‍, പിങ്ക് പട്രോള്‍, ജില്ലാസംസ്ഥാന വനിതാ സെല്ലുകള്‍, നിര്‍ഭയ, പഞ്ചായത്തുതല അദാലത്ത്, സ്വയംരക്ഷാ പരിശീലനം തുടങ്ങിയ പദ്ധതികള്‍ കൂടുതല്‍ ഫലപ്രദമാക്കുമെന്നും ഡി.ജി.പി പറഞ്ഞു.


Post A Comment: