ആലപ്പുഴ പൂച്ചാക്കലില്‍ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍
ആലപ്പുഴ: ആലപ്പുഴ പൂച്ചാക്കലില്‍ അന്യസംസ്ഥാന തൊഴിലാളി കഴുത്തറുത്ത് മരിച്ച നിലയില്‍. ബംഗാള്‍ സ്വദേശിയായ ഹേമന്തോ റോയ് ബാഗ്ദി (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഭാര്യയുമായി ഫോണില്‍ സംസാരിച്ചുകൊണ്ടിരിക്കെ കത്തി കൊണ്ട് സ്വയം കഴുത്ത് അറുക്കുകയായിരുന്നു എന്നാണ് ഒപ്പം താമസിക്കുന്നവര്‍ പോലീസിനോട് പറഞ്ഞത്. നിലവിളി കേട്ട് ഇവരെത്തുമ്പോള്‍ ചോരയില്‍ കുളിച്ച നിലയിലായിരുന്നു ഹേമന്തോ. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യയുമായി നിരന്തരം വഴക്കിലായിരുന്നു ഹേമന്തോ റോയ് എന്നും ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. രണ്ടു മാസം മുന്‍പാണ ഇയാള്‍ പൂച്ചാക്കലില്‍ ജോലിക്കെത്തുന്നത്. മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Post A Comment: