ജനറല്‍ ആശുപ്രത്രിയില്‍ ഗര്‍ഭിണിയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ദാരുണാന്ത്യം


പ്രസവ വാര്‍ഡിലെ ജീവനക്കാര്‍ രാത്രിയിലുടനീളം മൊബെല്‍ ഫോണിലായിരുന്നുവെന്ന്‍ ആരോപണം.
മരണ കാരണം ഡോക്ടറുടെ അനാസ്ഥയെന്ന്‍ ബന്ധുക്കള്‍.
തലശ്ശേരി: ജനറല്‍ ആശുപ്രത്രിയില്‍ ഗര്‍ഭിണിയ്ക്കും ഗര്‍ഭസ്ഥ ശിശുവിനും ദാരുണാന്ത്യം. കൂത്തുപറമ്പ് മാങ്ങാട്ടിടം മാണിക്കോത്തു വയല്‍ മനോജ് ഭവനില്‍ മനോജിന്‍റെ ഭാര്യ രമ്യ(30)യാണു മരിച്ചത്. ഡോക്ടറുടെയും ജീവനക്കാരുടെയും അനാസ്ഥയാണ് മരണത്തിനു കാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. സംഭവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ സംഘര്‍ഷാവസ്ഥയായി. പ്രതിഷേധക്കാര്‍ ഡ്യൂട്ടി ഡോക്ടറെ തടഞ്ഞു. സംഭവമറിഞ്ഞു എ.എന്‍.ഷംസീര്‍ എംഎല്‍എ, നഗരസഭാ അധ്യക്ഷന്‍ സി.കെ. രമേശന്‍, സിപിഎം ഏരിയ സെക്രട്ടറി എം.സി. പവിത്രന്‍ എന്നിവര്‍ ആശുപത്രിയിലെത്തി. 21നാണു രമ്യയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25നു രാത്രി ഒന്‍പതിനു വേദനയനുഭവപ്പെട്ടതിനെത്തുടര്‍ന്നു പ്രസവ മുറിയിലേക്കു മാറ്റി. എന്നാല്‍ പുലര്‍ച്ചെ മൂന്നരയോടെ രമ്യ മരിച്ചതായി ആശുപത്രി അധികൃതര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. പ്രസവ വാര്‍ഡിലെ ജീവനക്കാര്‍ രാത്രിയിലുടനീളം മൊബെല്‍ ഫോണിലായിരുന്നുവെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്. രാത്രി രണ്ടുവരെ രമ്യ ആരോഗ്യവതിയായിരുന്നെന്നും 2.20 ന് പെട്ടെന്നു മരണം സംഭവിക്കുകയായിരുന്നെന്നുമാണ് ആശുപ്രത്രി അധികൃതരുടെ വിശദീകരണം.


Post A Comment: