അദാനി ട്രാന്‍സ്മിഷന്‍ 13,251 കോടി രൂപയ്ക്കാണ് ഇതുസംബന്ധിച്ച കരാറില്‍ റിലയന്‍സുമായി ഒപ്പിട്ടത്.


മുംബൈ: അനില്‍ അംബാനിയുടെ റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ നിന്നും മുംബൈയിലെ വൈദ്യുതി ഉത്പാദനത്തിന്‍റെയും വിതരണത്തിന്‍റെയും അവകാശം അദാനി ഗ്രൂപ്പ് വിലയ്ക്കു വാങ്ങി. ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി ട്രാന്‍സ്മിഷന്‍ 13,251 കോടി രൂപയ്ക്കാണ് ഇതുസംബന്ധിച്ച കരാറില്‍ റിലയന്‍സുമായി ഒപ്പിട്ടത്. ഊര്‍ജ്ജവിതരണരംഗത്തേക്കുള്ള അദാനി ഗ്രൂപ്പിന്‍റെ കടന്നു വരവിന് വഴിയൊരുക്കുന്ന കരാര്‍ കടബാധ്യതകള്‍ തീര്‍ക്കാന്‍ റിലയന്‍സിന് ഉപകാരപ്പെടും. 

Post A Comment: