കോക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.ടി.എ പ്രസിഡന്റ് മുജീബ് കോക്കൂറാണ് ഹര്‍ജി നല്‍കിയത്.മലപ്പുറം: എം.ആര്‍. വാക്സിനേഷന്‍ എടുക്കണമെന്ന ജില്ലാ കളക്ടറുടെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളി. എം.ആര്‍ വാക്സിനേഷന്‍ 100 ശതമാനം ലക്ഷ്യം കൈവരിക്കുന്നതിനായി ജില്ലയിലെ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞുങ്ങള്‍ മുതല്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നത് വരെയുള്ള എല്ലാ കുട്ടികള്‍ക്കും കുത്തിവെപ്പ് എടുക്കണമെന്നായിരുന്നു മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ്. കോക്കൂര്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പി.ടി.എ പ്രസിഡന്റ് മുജീബ് കോക്കൂറാണ് ഹര്‍ജി നല്‍കിയത്.

Post A Comment: