അടുത്ത ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിന് തറക്കല്ലിടുമെന്നും ഭൗമിക് കൂട്ടിച്ചേര്‍ത്തു.

മധ്യപ്രദേശ്: ബാബ്റി മസ്ജിദ് വിഷയത്തില്‍ വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ്. വിഷയത്തില്‍ സുപ്രീം കോടതി വിധി എന്ത് തന്നെ ആയാലും ഹിന്ദുക്കള്‍ക്കായി ക്ഷേത്രം നിര്‍മ്മിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബിജെപി നേതാവ് തപോവന്‍ ഭൗമിക് പറഞ്ഞു. ഇന്ത്യയിലെ ഓരോ ഹിന്ദുക്കളുടേയും സഹായത്തോടെ ക്ഷേത്രം നിര്‍മ്മിക്കുമെന്നും തപോവന്‍ പറഞ്ഞു. അടുത്ത ദീപാവലി ആഘോഷങ്ങള്‍ക്ക് മുന്‍പ് ക്ഷേത്രത്തിന് തറക്കല്ലിടുമെന്നും ഭൗമിക് കൂട്ടിച്ചേര്‍ത്തു.
പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമായിട്ടും തന്റെ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി തപോവന്‍ പറഞ്ഞു. കോടതി വിധി അനുകൂലമല്ലെങ്കില്‍ ലോക്സഭ നിയമനിര്‍മ്മാണത്തിലൂടെ ക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനം എടുക്കുമെന്ന് തപോവന്‍ പറഞ്ഞു. അതുമല്ലെങ്കില്‍ ഹിന്ദുക്കള്‍ അണിചേര്‍ന്ന് രാമക്ഷേത്രം നിര്‍മ്മിക്കുമെന്നും തപോവന്‍ പറഞ്ഞു.
അതേസമയം ബി.ജെ.പി നേതാവിന്റെ പ്രസ്താവനയ്ക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നു. രാജ്യത്തിന്റെ നിയമവാഴ്ചയെ ചോദ്യം ചെയ്യുന്ന സര്‍ക്കാരാണ് ഭരണത്തിലിരിക്കുന്നത് എന്നതിന്റെ തെളിവാണ് തപോവന്റെ പ്രസ്താവനയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.കെ മിശ്ര കുറ്റപ്പെടുത്തി.


Post A Comment: