ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു.
ദില്ലി: ലാവ്ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു. കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതികളായ കസ്തൂരി അയ്യരും ശിവദാസനും അപേക്ഷ നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാന്‍ ഒരുമാസം സമയം വേണമെന്നായിരുന്നു കസ്തൂരി അയ്യരുടെ ആവശ്യം. അതേസമയം, അഭിഭാഷകന് വ്യക്തിപരമായ അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ കേസ് പരിഗണിക്കുന്നത് മൂന്നാഴ്ച നീട്ടിവയ്ക്കണമെന്നായിരുന്നു ശിവദാസന്‍റെ അഭിഭാഷകന്‍റെ ആവശ്യം. ഇതേതുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവയ്ക്കുകയായിരുന്നു. തങ്ങളെ മാത്രം കുറ്റക്കാരെന്ന് കണ്ടെത്തിയ ഹൈക്കോടതി വിധിയ്ക്കെതിരെയാണ് കസ്തൂരി അയ്യരും ശിവദാസനും സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.

Post A Comment: