തന്‍റെ മകളുടെ ഘാതകന് വധഷശിക്ഷ നല്‍കണമെന്ന് ജിഷയുടെ മാതാവ് രാജേശ്വരികൊച്ചി: തന്‍റെ മകളുടെ ഘാതകന് വധഷശിക്ഷ നല്‍കണമെന്ന് ജിഷയുടെ മാതാവ് രാജേശ്വരി. ശിക്ഷ കുറഞ്ഞാല്‍ മേല്‍ക്കോടതിയെ സമീപിക്കുമെന്നും ഇവര്‍ വ്യക്തമാക്കി. അമീറുള്‍ ഇസ്ലാമിനേപ്പോലെ ഒരാളും ഒരുപെണ്‍കുട്ടിയെയും കൊല്ലാതിരിക്കട്ടെ. തന്‍റെ മകളെ കൊന്നയാളെ തൂക്കിക്കൊല്ലണമെന്നും അവര്‍ പറഞ്ഞു. കൊലപാതകിയ്ക്ക് വധശിക്ഷയില്‍ കുറഞ്ഞ് ഒരു വിട്ടുവീഴ്ചയ്ക്കും താന്‍ തയ്യാറല്ലെന്നും അവര്‍ വ്യക്തമാക്കി. പരിശോധനകളില്‍ പ്രതി അമീറുള്‍ തന്നെയെന്ന് തെളിഞ്ഞതാണെന്നും അതിനാല്‍ വധശിക്ഷതന്നെ വേണമെന്നും രാജേശ്വരി പറഞ്ഞു. അമീറുളിന് വധശിക്ഷതന്നെ ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും രാജേശ്വരി പറഞ്ഞു.

Post A Comment: