പെലക്കാട്ടുപയ്യൂര്‍ മാന്തോപ്പ് പൂവ്വത്തറ വീട്ടില്‍ കുമാരന്‍ (66) നെയാണ് കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തത്

കുന്നംകുളം: വീട്ടമ്മയെ വീട്ടില്‍ കയറി ആക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്ത സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെലക്കാട്ടുപയ്യൂര്‍ മാന്തോപ്പ് അമ്പലാത്ത് വീട്ടില്‍ ഫാത്തിമ (45) യുടെ പരാതിയില്‍ അയല്‍വാസിയായ പൂവ്വത്തറ വീട്ടില്‍ കുമാരന്‍ (66) നെയാണ്  കുന്നംകുളം പോലിസ് അറസ്റ്റ് ചെയ്തത്.  ഫാത്തിമയില്‍ നിന്ന് കുമാരന്‍ കടം വാങ്ങിയ പൈസ ഫാത്തിമ തിരികെ ചോദിച്ചിരുന്നു. ഇതില്‍ പ്രകോപിതനായ കുമാരന്‍ കഴിഞ്ഞ ദിവസം  വൈകീട്ട് ഫാത്തിമയുടെ വീട്ടില്‍ ചെല്ലുകയും ഗള്‍ഫില്‍ ഉള്ള ഭര്‍ത്താവുമായി ഫോണില്‍ സംസാരിക്കുകയായിരുന്ന  അവരെ ആക്രമിക്കുകയും അപമാനിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. ഇതിനിടയില്‍  കുതറിമാറിയ ഫാത്തിമ കയ്യില്‍ കിട്ടിയ വടികൊണ്ട് കുമാരന്‍റെ തലക്കടിക്കുകയും ചെയ്തു. കുടുംബവുമായി അകന്നു താമസിക്കുകയാണ് കുമാരന്‍. പരിക്കേറ്റ ഫാത്തിമയെ തൃശൂര്‍ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു., തലയ്ക്കു പരിക്കേറ്റ കുമാരനെ കുന്നംകുളം താലുക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇയാളുടെ പരിക്ക് ഭേദമായതിനെ തുടര്‍ന്ന് പോലിസ് അറസ്റ്റ്‌ ചെയ്യുകയായിരുന്നു.


Post A Comment: