ശിവഭക്തരാണ് തന്‍റെ കുടുംബം. എന്നാല്‍ വിശ്വാസത്തേയോ മതത്തേയോ രാഷ്ട്രീയ നേട്ടത്തിന് താന്‍ ഉപയോഗിക്കില്ല

അഹമ്മദാബാദ്: സോമനാഥ് ക്ഷേത്ര സന്ദര്‍ശനം വിവാദമായി തുടരുന്നതിനിടെ മതം രാഷ്ട്രീയനേട്ടത്തിനു വേണ്ടി ഉപയോഗിക്കാന്‍ താന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്തില്‍ വ്യാപാരികളുമായി സംവദിക്കുന്നതിനിടെയാണ് രാഹുല്‍ നിലപാട് വ്യക്തമാക്കിയത്.
ശിവഭക്തരാണ് തന്‍റെ കുടുംബം. എന്നാല്‍ വിശ്വാസത്തേയോ മതത്തേയോ രാഷ്ട്രീയ നേട്ടത്തിന് താന്‍ ഉപയോഗിക്കില്ല. അതിനെ വാണിജ്യവത്കരിക്കുകയോ പരസ്യമാക്കുകയോ ഇല്ല. അതിനെ കുറിച്ച്‌ അനാവശ്യ ചര്‍ച്ചകള്‍ നടത്താന്‍ താന്‍ തയ്യാറല്ലെന്നും രാഹുല്‍ പറഞ്ഞു.


Post A Comment: