കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തെരച്ചിലിനായി നേവിയുടെ കപ്പലായ ഐഎന്‍എസ് കാബ്ര കൊല്ലം തീരത്തെത്തി
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്ന് കടലില്‍ കാണാതായ മത്സ്യതൊഴിലാളികള്‍ക്കായുള്ള തെരച്ചിലിനായി നേവിയുടെ കപ്പലായ ഐഎന്‍എസ് കാബ്ര കൊല്ലം തീരത്തെത്തി. മത്സ്യ തൊഴിലാളികളെ ഉള്‍പ്പെടുത്തി കൊണ്ടുള്ള തെരച്ചിലാണ് നേവി നടത്തുന്നത്. ബുധനാഴ്ച രാവിലെയാണ് നേവിയുടെ കപ്പലായ ഐഎന്‍എസ് കാബ്ര കൊല്ലം തുറമുഖത്തെത്തിയത്. കൊല്ലം മുതല്‍ കൊച്ചി വരെയുള്ള ഉള്‍ക്കടലില്‍ വിഴിഞ്ഞം സ്വദേശിയായ നെല്‍സണ്‍, പൂന്തുറ സ്വദേശിയായ ക്രിസ്തുദാസ് എന്നീ മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് കാബ്ര തെരച്ചില്‍ ആരംഭിച്ചത്. മത്സ്യതൊഴിലാളികളെ ഉള്‍പ്പെടുത്തിയുള്ള തെരച്ചില്‍ നേവിക്ക് സഹായകരമാകുമെന്ന് ക്യാപ്റ്റന്‍ ബ്രജ് കിഷോര്‍ പറഞ്ഞു.

Post A Comment: