തൃശൂര്‍ ഗവ. ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം.തൃശൂര്‍: തൃശൂര്‍ ഗവ. ലോ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്‌എഫ്‌ഐക്ക് ചരിത്ര വിജയം. എട്ട് ജനറല്‍ സീറ്റിലും വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്‌എഫ്‌ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്. മുഴുവന്‍ ജനറല്‍ സീറ്റിലും കഴിഞ്ഞവര്‍ഷം എസ്‌എഫ്‌ഐ നേടിയതിനേക്കാള്‍ ഇരട്ടിയിലധികം വോട്ട് കരസ്ഥമാക്കിയാണ് വിജയം.  ഒമ്പത് ക്ളാസ് പ്രതിനിധികളില്‍ ഏഴും എസ്‌എഫ്‌ഐ കരസ്ഥമാക്കി. മത്സരിച്ച കെഎസ്യു, എബിവിപി സ്ഥാനാര്‍ഥികള്‍ മുഴുവന്‍ സീറ്റിലും പരാജയപ്പെട്ടു. 200ഓളം വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് എസ്‌എഫ്‌ഐ വിജയിച്ചത്. ഗവ. ലോ കോളേജില്‍ പരാജയ ഭീതിയിലായ കെഎസ് യുക്കാര്‍ തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പ്രിന്‍സിപ്പലിനെ കഴിഞ്ഞാഴ്ച ഭീഷണിപ്പെടുത്തുകയും തടഞ്ഞുവയ്ക്കുകയും ചെയ്തിരുന്നു. കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് നിഖില്‍ ദാമോദരന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസില്‍ക്കയറി ഭീഷണിപ്പെടുത്തിയത്.  പലതവണ എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണവും നടത്തിയിരുന്നു. എബിവിപി സ്ഥാനാര്‍ഥികള്‍ക്ക് രണ്ടക്ക വോട്ടുമാത്രമാണ് ലഭിച്ചത്. ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് മത്സരിച്ച എബിവിപിക്കാരന് ലഭിച്ചത് കേവലം 19 വോട്ടാണ്.  തെരഞ്ഞെടുപ്പില്‍ വിജയിച്ച യൂണിയന്‍ ഭാരവാഹികള്‍: എന്‍ ഷാഹിന(ചെയര്‍മാന്‍), ബ്ളസിറ്റ പോള്‍(വൈസ് ചെയര്‍മാന്‍), അലക്സ് പി രാജു(ജനറല്‍ സെക്രട്ടറി), വര്‍ണ ലിസ്റ്റന്‍ (ജോയിന്റ് സെക്രട്ടറി), അഭിഷേക് അരവിന്ദ് (യുയുസി), എം എസ് സന്ധ്യ(ഫൈനാര്‍ട്സ്), എഡ്ബീല്‍ ബെന്നി(എഡിറ്റര്‍), വിപിന്‍ കെ വിജയന്‍(ജനറല്‍ ക്യാപ്റ്റന്‍) എന്നിവരാണ് വിജയിച്ചത്. എസ്‌എഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ആഹ്ളാദ പ്രകടനം നടത്തി.

Post A Comment: