കാപ്പാട്ട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ശനിയാഴ്ച രാവിലെ മീന്‍പെറുക്കിയെടുക്കാന്‍ ഒട്ടേറെ പേരെത്തി
ചേമഞ്ചേരി: കാപ്പാട്ട് കടല്‍ ഉള്‍വലിഞ്ഞ സ്ഥലത്ത് ശനിയാഴ്ച രാവിലെ മീന്‍പെറുക്കിയെടുക്കാന്‍ ഒട്ടേറെ പേരെത്തി. കടല്‍ ഉള്‍വലിയല്‍ പ്രതിഭാസത്തിന്‍റെ ഉത്കണ്ഠ പങ്കുവെക്കുന്നതിനിടയിലാണ് കടലോരത്തെ മണലില്‍ ധാരാളം മീന്‍ ശ്രദ്ധയില്‍ പെട്ടത്. തീരക്കടലില്‍ കാണുന്ന ഏട്ട, മാന്തള്‍ മറ്റ് ചെറുമീനുകള്‍ എന്നിവയാണ് കിട്ടിയത്. അപകടകരമായ സാഹചര്യത്തില്‍ മീന്‍ പെറുക്കിയെടുക്കാന്‍ ആളുകള്‍ മത്സരിച്ചതോടെ കൊയിലാണ്ടി സി.ഐ.കെ ഉണ്ണിക്കൃഷ്ണന്‍റെ നേതൃത്വത്തില്‍ പോലീസ് ഇത് വിലക്കി. ശനിയാഴ്ച ചെറുവഞ്ചികളുപയോഗിക്കുന്ന മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോയില്ല.

Post A Comment: