ശ്രീറാം വെങ്കിട്ട രാമന്‍ മൂന്നാറില്‍ നടത്തിയ ഇടപെടല്‍ ചെറിയ കാര്യമല്ലെന്ന് വി എസ് കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം : ജോലി സത്യസന്ധമെങ്കില്‍ ഒന്നിനെയും പേടിക്കാനില്ലെന്ന് ദേവികുളം മുന്‍ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനോട് വി എസ് അച്യുതാനന്ദന്‍. വി എസിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു അദ്ദേഹം. ശ്രീറാം വെങ്കിട്ട രാമന്‍ മൂന്നാറില്‍ നടത്തിയ ഇടപെടല്‍ ചെറിയ കാര്യമല്ലെന്ന് വി എസ് കൂട്ടിച്ചേര്‍ത്തു.
പലവിധ കാരണങ്ങളാല്‍ 2006 ല്‍ തുടങ്ങിയ കൈയേറ്റം തിരിച്ച്‌ പിടിക്കല്‍ പൂര്‍ത്തിയാക്കാനായില്ലെന്നും വി എസ് പറഞ്ഞു. ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാമായിരുന്നു വിഎസിന്‍റെ നേതൃത്വത്തിലുള്ള എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ മൂന്നാര്‍ ഓപ്പറേഷന് ശേഷം വീണ്ടും മൂന്നാര്‍ പ്രശ്നത്തെ വലിയ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത്. ഇതിനെതിരെ സിപിഎമ്മിന്റേത് അടക്കമുള്ള നേതാക്കളുടെ കടുത്ത എതിര്‍പ്പുമാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്.

Post A Comment: