മഹാരാഷ്ട്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് വനിതകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു.ഗഡ്ചിരോളി: മഹാരാഷ്ട്രയില്‍ നടന്ന ഏറ്റുമുട്ടലില്‍ അഞ്ച് വനിതകളടക്കം ഏഴ് മാവോയിസ്റ്റുകളെ കമാന്‍ഡോകള്‍ വധിച്ചു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിലെ കല്ലേദ് ഗ്രാമത്തിന് സമീപത്തെ വനത്തിലായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. മാവോയിസ്റ്റ് വിരുദ്ധ വേട്ടയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള സി 60 കമാന്‍ഡോകളുടെ സംഘം പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ആക്രമണം. മാവോയിസ്റ്റുകള്‍ കമാന്‍ഡോകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് കമാന്‍ഡോകള്‍ പ്രത്യാക്രമണം നടത്തി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു.

Post A Comment: