പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്വാഷിങ്ടണ്‍: തീവ്രവാദ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യരുതെന്ന് അമേരിക്കന്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ്. പാക്കിസ്ഥാനില്‍ തീവ്രവാദ-വര്‍ഗീയ ആക്രമണങ്ങള്‍ വര്‍ധിച്ച സാഹചര്യത്തിലാണ് അമേരിക്കന്‍ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഏതെങ്കിലും അത്യാവശ്യ സമയത്ത് മാത്രമേ പാക്കിസ്ഥാനിലേക്ക് യാത്ര ചെയ്യാന്‍ പാടുള്ളൂ എന്നും സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും സന്നദ്ധ സംഘടന പ്രതിനിധികളെയും ക്രമസമാധാനപാലകരെയും തെരഞ്ഞെുപിടിച്ച്‌ ആക്രമണം നടത്തുന്നുണ്ടെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. സ്വദേശികളും വിദേശികളുമായ തീവ്രവാദ സംഘടനകളുടെ ഭീഷണി നിലനില്‍ക്കുന്നതെന്നും മോചനദ്രവ്യം ആവശ്യപ്പെട്ട് തട്ടിക്കൊണ്ടുപോകാനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതേസമയം പാക്കിസ്ഥാനിലെ ചൈനക്കാര്‍ക്കു നേരെയും ഭീകരാക്രണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് ചൈനീസ് ഇന്‍റലിജന്റ്സ് റിപ്പോര്‍ട്ട് വന്നിരുന്നു. ഇതേത്തുടര്‍ന്ന് നിലവില്‍ പാക്കിസ്ഥാനിലുള്ള എല്ലാ ചൈനീസ് പൗരന്മാര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

Post A Comment: