പാര്‍ട്ടി അംഗങ്ങള്‍ ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരിതലശ്ശേരി: അധികാരത്തിലിരിക്കുന്ന പാര്‍ട്ടി അംഗങ്ങള്‍ ജനങ്ങളോട് വിനയത്തോടെ പെരുമാറണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രവര്‍ത്തിക്കുന്നവര്‍ മാത്രം പാര്‍ട്ടിയില്‍ അംഗങ്ങളായാല്‍ മതി. ഉത്തരവാധപ്പെട്ട നേതാക്കള്‍ ജനങ്ങളോട് സൗമ്യമായി പെരുമാറണം അധികാരത്തില്‍ ഇരിക്കുന്നവര്‍ ജനങ്ങളോട് ഗര്‍വ്വ് കാണിക്കാന്‍ പാടില്ല. പാര്‍ട്ടിക്ക് ഒറ്റക്ക് ഭൂരിപക്ഷം കിട്ടിയാലും മുന്നണി ബന്ധം തുടരും. ശത്രുപക്ഷത്ത് പ്രവര്‍ത്തിക്കുന്നവരോടും ക്ഷമാപൂര്‍വ്വം സമീപിക്കണം. തലശ്ശേരി ഏരിയാ സമ്മേളനത്തിന്‍റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി

Post A Comment: