അഞ്ഞൂറ് സ്ത്രീ തൊഴിലാളികള്‍ക്ക് ആധുനികരീതിയിലുള്ള തയ്യല്‍ മെഷിന്‍റെ വിതരണവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി


തൃശൂര്‍: പ്രാദേശിക തലത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് സ്ത്രീകളെ സ്വയംപര്യാപ്തമാക്കുകയെന്നതാണ് സര്‍ക്കാരിന്‍റെ വികസന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തളിക്കുളം വികാസ് ട്രസ്റ്റ് കണ്‍വെന്‍ഷന്‍ സെന്‍ററില്‍ നടന്ന അപ്പാരല്‍ വര്‍ക്കേഴ്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപറേറ്റീവ് സൊസൈറ്റിയുടെ ഉദ്ഘാടനവും തിരഞ്ഞെടുത്ത അഞ്ഞൂറ് സ്ത്രീ തൊഴിലാളികള്‍ക്ക് ആധുനികരീതിയിലുള്ള തയ്യല്‍ മെഷിന്‍റെ വിതരണവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
പാര്‍പ്പിടം, തൊഴില്‍, വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നിങ്ങനെയുള്ള അടിസ്ഥാന കാര്യങ്ങളില്‍ സര്‍ക്കാര്‍ ശ്രദ്ധയൂന്നുണ്ട്. ലിംഗനീതിയിലും സ്ത്രീ സമത്വത്തിലും അടിസ്ഥാനമാക്കിയുള്ള പ്രവര്‍ത്തനങ്ങളാണ് ഏവരും മാതൃകയാക്കേത്. ഇത് സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കും എന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ വ്യവസായ വകുപ്പുമന്ത്രി എ സി മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ഗീതാഗോപി എംഎല്‍എ,  തളിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ രാമകൃഷ്ണന്‍, ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെഎസ് കൃപകുമാര്‍, യൂണിയന്‍ ബാങ്ക് റീജിയണല്‍ മേധാവി ഡി എന്‍ ഗുപ്ത എന്നിവര്‍ ആശംസ നേര്‍ന്നു.


Post A Comment: