കേരളം കൃഷിയുടെ കാര്യത്തില്‍ വ്യത്യസ്തമാണ്. അതിനനുസൃതമായ സാങ്കേതികവിദ്യ അതുകൊണ്ടാവശ്യമാണ്


കേരളത്തിലെ കാര്‍ഷിക മേഖലയിലെ പ്രത്യേകത കണക്കിലെടുത്ത് സാങ്കേതിക വിദ്യയില്‍ പുരോഗതി വേണമെന്നും കാര്‍ഷിക ഗവേഷണ കേന്ദ്രം അത്തരത്തില്‍ കൂടുതലായി ശ്രമിക്കണമെന്നും കൃഷിവകുപ്പുമന്ത്രി അഡ്വ. വിഎസ് സുനില്‍കുമാര്‍ പറഞ്ഞു. മണ്ണുത്തി കേരള കാര്‍ഷിക സര്‍വകലാശാല കാര്‍ഷിക ഗവേഷണകേന്ദ്രത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിന്‍റെ ഉദ്ഘാടനവും കാര്‍ഷിക ഗവേഷണ കേന്ദ്രം മുന്‍ ജീവനക്കാരെ ആദരിക്കലും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളം കൃഷിയുടെ കാര്യത്തില്‍ വ്യത്യസ്തമാണ്. അതിനനുസൃതമായ സാങ്കേതികവിദ്യ അതുകൊണ്ടാവശ്യമാണ്. പുതിയ കാലഘട്ടത്തിനനുസരിച്ച് കാര്‍ഷിക ഗവേഷണകേന്ദ്രത്തിന് പ്രവര്‍ത്തിക്കാനാവുന്നുന്നെും അദ്ദേഹം പറഞ്ഞു. എല്ലാ രീതികളിലും കൃഷിയെ പ്രോത്സാഹിപ്പിക്കുകയും കര്‍ഷകരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുകയുമാണ് സര്‍ക്കാരിന്‍റെ ലക്ഷ്യം. കാലഘട്ടത്തിനനുസരിച്ച് പുതിയ യന്ത്രങ്ങള്‍ ഉപയോഗപ്പെടുത്താനും യുവാക്കളെ കൃഷിയിലേക്കടുപ്പിക്കാനും ഉദ്ദേശിക്കുന്നു. അതോടൊപ്പം സാമൂഹികമായ ഔന്നത്യം ഈ മേഖല നേടിയെടുക്കുവാനും ശ്രമിക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. യോഗത്തില്‍ അഡ്വ കെ. രാജന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ശതാബ്ദി കവാട ശിലാഫലകത്തിന്‍റെ അനാച്ഛാദനം സി എന്‍ ജയദേവന്‍ എംപി നിര്‍വഹിച്ചു.
കാര്‍ഷിക ഗവേഷണ കേന്ദ്രം മേധാവി ഡോ എ ലത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൗണ്‍സിലര്‍ അഡ്വ. എ എസ് മാധവന്‍, കെഎയു ഗവേഷണ വിഭാഗം ഡയറക്ടര്‍ ഡോ പി. ഇന്ദിരാദേവി

റിസര്‍ച്ച് അസോസിയേറ്റ് ഡയറക്ടര്‍ ഡോ. സി നാരായണ്‍കുട്ടി എന്നിവര്‍ സംസാരിച്ചു.

Post A Comment: