വ്യാജരേഖയുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തു എന്നതാണ് സുരേഷ് ഗോപിക്കെതിരെ ക്രൈബ്രാഞ്ച് ചുമത്തിയിരിക്കുന്ന കുറ്റംകൊച്ചി: വ്യാജ രേഖ നല്‍കി പോണ്ടിച്ചേരിയില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയ കേസില്‍, നടനും എംപിയുമായ സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. താരം സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചു കൊണ്ടാണ് മൂന്ന് ആഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു കൊണ്ട് കോടതി ഉത്തരവിട്ടത്. അതേസമയം, പോലീസിന്‍റെ അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണമെന്നും ഈ മാസം 21ന് അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു. നികുതി വെട്ടിക്കുന്നതിനായി വ്യാജരേഖയുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്തു എന്നതാണ് സുരേഷ് ഗോപിക്കെതിരെ ക്രൈബ്രാഞ്ച് ചുമത്തിയിരിക്കുന്ന കുറ്റം. ജാമ്യമില്ലാ വകുപ്പു പ്രകാരമാണ് കേസെടുത്തിരുന്നത്. അന്വേഷണസംഘം പുതുച്ചേരിയില്‍ നടത്തിയ അന്വേഷണത്തില്‍ എംപിക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിരുന്നു.

Post A Comment: