രാജ്യത്താദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് കടല്‍ വിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.


അഹമദാബാദ്: രാജ്യത്താദ്യമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് കടല്‍ വിമാനത്തില്‍ യാത്ര ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഹമദാബാദിലെ സബര്‍മതി നദിയില്‍ നിന്ന് ദരോയി ഡാമിലേക്കാണ് പ്രധാനമന്ത്രി കടല്‍ വിമാനത്തില്‍ യാത്ര നടത്തിയത്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി കടല്‍ വിമാനം സബര്‍മതി നദിയില്‍ നിന്ന് പറക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ മോദി പറഞ്ഞിരുന്നു. ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യമായാണ് കടല്‍ വിമാനം പറക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പ്രതികരിച്ചു. പ്രധാനമന്ത്രിയുടെ ‍യാത്രക്ക് ഏത് വാഹനവും ഉപയോഗിക്കാന്‍ വ്യവസ്ഥയുണ്ടെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരി പ്രതികരിച്ചു. ഇതില്‍ നിയമവിരുദ്ധമായി ഒന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, രണ്ടാംഘട്ട പ്രചരണം സമാപിക്കുന്ന ചൊവ്വാഴ്ച മോദിക്കും രാഹുല്‍ ഗാന്ധിക്കും റോഡ്ഷോകള്‍ക്കുള്ള അനുമതി കഴിഞ്ഞദിവസം പൊലീസ് നിഷേധിച്ചിരുന്നു. സുരക്ഷാ, ക്രമസമാധാന പ്രശ്നങ്ങള്‍, പൊതുജന അസൗകര്യം എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഇതിനിടെയാണ് കടല്‍ വിമാനത്തില്‍ മോദി പറന്നിറങ്ങിയത്.

Post A Comment: