കുറ്റിപ്പുറം പാലത്തിനു മുകളില്‍ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം


കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തില്‍ അപകടം സ്കൂട്ടര്‍ യാത്രക്കാരന്‍ ദാരുണമായി മരിച്ചു അപകടം വരുത്തിയ കെ.എസ്.ആര്‍.ടി.സി ബസ് നിര്‍ത്താതെ പോയി. കുറ്റിപ്പുറം പാലത്തിനു മുകളില്‍ ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അപകടം. പാലക്കാട് ജില്ലയിലെ ആനക്കരക്കടുത്ത് മലമ്മേക്കാവ് സ്വദേശി ചാത്തനശേരി ഗോപിനാഥന്‍റെ മകന്‍ ഗംഗാദരന്‍ ( 60) ആണു മരിച്ചത്. ഗംഗാദരന്‍ സഞ്ചരിച്ച സ്കൂട്ടിയില്‍ ബസ് ഇടിച്ചതോടെ റോഡിലേക്ക് വീണ ഇയാളുടെ ശരീരത്തിലൂടെ വാഹനം കയറി ഇറങ്ങുകയായിരുന്നു. കെ.എസ്.ആര്‍.ടി.സി ബസ് കോട്ടക്കലില്‍ വെച്ച്‌ നാട്ടുകാര്‍ തടഞ്ഞ് പോലീസില്‍ ഏല്‍പ്പിച്ചു. മൃതദേഹം വളാഞ്ചേരി നടക്കാവ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിനായി തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ട് പോയി. അപകടത്തെ തുടര്‍ന്ന് ഏറെ നേരം ഗതാഗത തടസ്സമുണ്ടായി.

Post A Comment: