വിമുക്തി ദിനാചരണം വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു.

കുന്നംകുളം: സംസ്ഥാന എക്‌സൈസ് വകുപ്പിന്‍റെയും, കുന്നംകുളം നഗരസഭയുടെയും  സംയുക്താഭിമുഖ്യത്തില്‍ വിമുക്തിദിനാചരണം നടന്നു.
വര്‍ദ്ധിച്ചു വരുന്ന ലഹരി ദുരുപയോഗം വിവധ തലങ്ങളിലൂടെ ബോധവത്കരണ പ്രക്രിയകള്‍ നടത്തി ലഹരി വിമുക്ത കേരളം എന്ന ലക്ഷ്യത്തോടെ വിവിധ വകുപ്പുകളെയും, സ്‌ക്കൂള്‍, കോളേജ് തല വിദ്യാര്‍ത്ഥികളെയും, സംഘടനകളെയും, സമന്വയിപ്പിച്ചുകൊണ്ടാണ് സംസ്ഥാന എക്‌സൈസ് വകുപ്പ് ലഹരി വര്‍ജന മിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഗവ. ബോയ്‌സ് ഹയര്‍സെക്കന്റ്‌റി സ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന വിമുക്തി ദിനാചരണം വ്യവസായ മന്ത്രി എ സി മൊയ്തീന്‍ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്സന്‍  സീതാരവീന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു, പരിപാടിയില്‍ തൃശ്ശൂര്‍ അസി.എക്‌സൈസ് കമ്മീഷ്ണര്‍ ഷാജി എസ് രാജന്‍ ലഹരി വിരുദ്ധ സന്ദേശം നല്‍കി. നഗരസഭ വൈസ് ചെയര്‍മാന്‍ പി.എം.സുരേഷ്, നഗരസഭ സ്ഥിരം സമതി അദ്ധ്യക്ഷരായ ഗീതാശശി, കെ.കെ.മുരളി, മിഷാ സെബ്ബാസ്റ്റ്യന്‍, സുമാഗംഗാധരന്‍, കൗണ്‍സിലര്‍മാരായ കെ എ അസീസ്, ബിജു സി ബേബി, കെ എ സോമന്‍, സെക്രട്ടറി ഇ സി ബിനയ് ബോസ് എന്നിവര്‍ സംസാരിച്ചു.
ദിനാചണത്തോടനുബദ്ധിച്ച്  കുന്നംകുളം യൂണിറ്റി ഹോസ്പ്പിറ്റലും, പുന്നയൂര്‍കുളം ശാന്തി ഹോസ്പ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പും, തുടര്‍ന്ന് അനദര്‍ ജേര്‍ണി എന്ന ഹസ്വചിത്ര പ്രദര്‍ശനവും നടന്നു. 


Post A Comment: