മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ 18 കാരിയായ മകളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തിമലപ്പുറം: മലപ്പുറം പെരുവള്ളൂരില്‍ അച്ഛന്‍ 18 കാരിയായ മകളെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തി. പിന്നീട് ഇയാള്‍ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. പറങ്കിമാവില്‍ വീട്ടില്‍ ശാലുവാണ് കൊലചെയ്യപ്പെട്ടത്. പിതാവ് ശശിയാണ് കൊലചെയ്തതെന്ന് വ്യക്തമായിട്ടുണ്ട്. ഒരു യുവാവുമായി പ്രണയമുണ്ടെന്ന് ആരോപിച്ചാണ് ഇയാള്‍ മകളെ കൊലചെയ്തതെന്നാണ് വ്യക്തമാകുന്നത്. തിരുവനന്തപുരം സ്വദേശിയാണ് ശശി. വാടക വീട്ടിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്. 

Post A Comment: