കടലുണ്ടില്‍ അയ്യപ്പന്‍വിളക്കിനെത്തിയ ആന ഇടഞ്ഞോടി തോട്ടില്‍ വീണു.കോഴിക്കോട്: കടലുണ്ടില്‍ അയ്യപ്പന്‍വിളക്കിനെത്തിയ ആന ഇടഞ്ഞോടി തോട്ടില്‍ വീണു. അയ്യപ്പന്‍ വിളക്കിനോടനുബന്ധിച്ച്‌ പൂജക്കായി ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷനടുത്തുള്ള അയ്യപ്പമഠത്തില്‍ പൂജക്ക് കൊണ്ടുവന്നപ്പോഴാണ് സംഭവം. ട്രെയിനിന്‍റെ ശബ്ദം കേട്ട് ഒന്നര കിലോമീറ്റര്‍ വിരണ്ടോടിയ ആന കോട്ടക്കടവിനും എടച്ചിറക്കും ഇടയില്‍ കടലുണ്ടി പുഴയുടെ കൈത്തോടായ മാട്ടുമ്മല്‍ തോട്ടിലാണ് വീണത്. ചെളിയില്‍ വീണ ആനയെ രക്ഷപ്പെടുത്താനുള്ള ശ്രമം പുരോഗമിച്ചു വരികയാണ്. ചീരോത്ത് രാജീവ് എന്ന ആനയാണ് ഇടഞ്ഞത്.

Post A Comment: