ഫലപ്രഖ്യാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍


തിരുവനന്തപുരം: ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൗണ്ട്ഡൗണ്‍ തുടങ്ങിയെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം ഹസന്‍. ഗുജറാത്തിലെ കോണ്‍ഗ്രസ്സിന്റെ മുന്നേറ്റം ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണെന്നും, ബിജെപി ഗുജറാത്തില്‍ വിജയിച്ചത് വര്‍ഗീയ പ്രചരണത്തിലൂടെയും പണത്തിന്റെ സ്വാധീനവും ഉപയോഗിച്ചാണെന്നും ഹസന്‍ ആരോപിച്ചു. അതേസമയം, രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് - ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ വോട്ടെണ്ണല്‍ അന്തിമഘട്ടത്തിലാണ്. ബി.ജെ.പിക്കും കോണ്‍ഗ്രസ്സിനും മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും രാഹുല്‍ ഗാന്ധിക്കും വ്യക്തിപരമായും ഏറെ നിര്‍ണ്ണായകമാണ് തിരഞ്ഞെടുപ്പ് ഫലം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്ബോള്‍ ഗുജറാത്തിലും ഹിമാചലിലും ബിജെപി വിജയം ഉറപ്പിച്ചു കഴിഞ്ഞു. എന്നാല്‍ ഗുജറാത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ സീറ്റുകളുടെ എണ്ണം മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസ്സിന് സാധിച്ചു എന്നത് ശ്രദ്ധേയമാണ്.

Post A Comment: