പെരുമാറ്റചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു
ദില്ലി: ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കേസെടുത്തു. തെരഞ്ഞെടുപ്പ് പ്രചരണം അവസാനിച്ചതിന് ശേഷം ഗുജറാത്ത് വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖമാണ് രാഹുലിനെ കേസില്‍ കുടുക്കിയത്. രാഹുലിന്‍റെ അഭിമുഖം സംപ്രേഷണം ചെയ്ത ചാനലിനെതിരേയും കേസുണ്ടാകും. വിഷയത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ രാഹുലിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ഡിസംബര്‍ 18ന് മുന്‍പ് വിശദീകരണം നല്‍കണമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടീസ്. എന്നാല്‍ ഇതിന് പിന്നാലെ ഗുജറാത്ത് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറോട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ബിജെപിയുടെ പരാതിയിലാണ് രാഹുലിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്യുന്നത്.

Post A Comment: