ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സിജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് എസ്ഡിപിഐയെന്ന് ബിജെപി
പൊന്നാനി: ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ സിജിത്തിനെ വെട്ടിപ്പരിക്കേല്‍പ്പിച്ചത് എസ്ഡിപിഐയെന്ന് ബിജെപി ആരോപിച്ചു. കുറ്റിപ്പുറം ദേശീയപാതയില്‍ പഴശ്ശിനഗറില്‍ പൊന്നാനി മണ്ഡല്‍ കാര്യവാഹാക് സിജിത്തിന് ഇന്നലെയാണ് വെട്ടേറ്റത്. ഓട്ടോഡ്രൈവറായ സിജിത്ത് പള്ളപ്രം സ്വദേശിയാണ്. കുറ്റിപ്പുറത്തേക്ക് ഓട്ടം പോകണമെന്ന് പറഞ്ഞ് ഒരാള്‍ സിജിത്തിന്‍റെ ഓട്ടോയില്‍ കയറിയ ശേഷം പഴശ്ശിനഗറില്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടു. ഓട്ടോയെ പിന്തുടര്‍ന്ന് ബൈക്കില്‍ എത്തിയവരാണ് തന്നെ വെട്ടിയതെന്ന് സിജിത്ത് മൊഴി നല്‍കി. സിജിത്തിന്‍റെ വലത് കൈപ്പത്തി ആക്രമണത്തില്‍ ഭാഗികമായി അറ്റു. ഓട്ടം വിളിച്ച ആള്‍ ഇതിനിടെ സിജിത്തിനെ ഇരുമ്പ് വടി കൊണ്ട് അടിച്ച്‌ പരിക്കേല്‍പ്പിച്ചു. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് സിജിത്തിനെ ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ രണ്ടു മാസത്തിനിടെ അഞ്ച് പ്രാവശ്യം സിജിത്തിനെതിരെ ആക്രമണമുണ്ടായി. ഇന്ന് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ അക്രമത്തില്‍ പ്രതിഷേധിച്ച്‌ പൊന്നാനിയില്‍ ബിജെപി ഹര്‍ത്താല്‍ ആചരിക്കുകയാണ്.

Post A Comment: