മുല്ലപ്പെരിയാര്‍ഡാമില്‍ കേരളം പാര്‍ക്കിംഗ് ഗ്രൗണ്ട് പണിയുന്നതുമായി ബന്ധപ്പെട്ട കേസില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവിട്ടു



ദില്ലി: മുല്ലപ്പെരിയാര്‍ഡാമില്‍ കേരളം പാര്‍ക്കിംഗ് ഗ്രൗണ്ട് പണിയുന്നതുമായി ബന്ധപ്പെട്ട കേസില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രിംകോടതി ഉത്തരവിട്ടു. കേരളം ഇതുവരെ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അംഗീകരിച്ച കോടതി, പുതിയ നിര്‍മ്മാണങ്ങള്‍ നടത്തരുതെന്നും നിര്‍ദ്ദേശിച്ചു. അണക്കെട്ടിന്‍റെ പരിധിക്കുള്ളിലാണ് ഗ്രൗണ്ട് പണിയുന്നതെന്നും പാട്ടത്തിന് നല്‍കിയ സ്ഥലം കേരളം കൈയേറിയെന്നും ആരോപിച്ചാണ് തമിഴ്‌നാട് സുപ്രിംകോടതിയെ സമീപിച്ചത്. പാര്‍ക്കിംഗ് മേഖലനിര്‍മ്മിച്ചാല്‍ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നും ഇതിനാല്‍ തമിഴ്‌നാടിന് ലഭിക്കുന്ന വെള്ളത്തിന്‍റെ അളവ് കുറയുമെന്നും തമിഴ്‌നാട് പറയുന്നു. കോടതി ഇടപെട്ട് പാര്‍ക്കിംഗ് നിര്‍മ്മാണം നിര്‍ത്തിവെപ്പിക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടിരുന്നു.

Post A Comment: