തൃശ്ശൂര്‍ ,ആലപ്പുഴ, എറണാങ്കുളം എന്നിവിടങ്ങളില്‍ നിന്നായി 700 ല്‍പരം കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്

പെരുമ്പിലാവ്: എന്‍സിസി യുടെ മധ്യമേഖല ക്യാമ്പ് പഴഞ്ഞി എം ഡി കോളേജില്‍ ആരംഭിച്ചു. തൃശ്ശൂര്‍ ,ആലപ്പുഴ, എറണാങ്കുളം എന്നിവിടങ്ങളില്‍ നിന്നായി 700 ല്‍പരം കേഡറ്റുകളാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യന്‍ ആര്‍മി ഉപയോഡിക്കുന്ന തോക്കുകളിലാണ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കിയത്. കേരള ബറ്റാലിയന്‍ കമാന്റിംഗ് ഓഫീസര്‍ കേണല്‍ സജിമാത്യു, മേജര്‍മാരായ പ്രദീപ് റായ്, ദീപക് ശര്‍മ്മ, എന്‍സിസി ഓഫീസര്‍മാരായ റെജിമോന്‍, ശിവരാമകൃഷ്ണന്‍, കെ എസ് വിവേകാനന്‍,  മായാസജി, ഗോപിക, ദീപ അനില്‍, രമ, ഷൈമ കുട്ടപ്പന്‍ എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കുന്നു.

Post A Comment: