രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദു:ഖമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.

ദില്ലി: രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി കളവ് പ്രചരിപ്പിക്കുന്നതില്‍ ദു:ഖമുണ്ടെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. മോദി മുന്‍ പ്രധാനമന്ത്രിയുടെ ഒാഫീസിനെയും മുന്‍ സൈനിക തലവനെയും അധിക്ഷേപിക്കുന്നതിന് സമാനമാണെന്നും മന്‍മോഹന്‍ സിങ് പത്രകുറിപ്പിലൂടെ വ്യക്തമാക്കി. മണി ശങ്കര്‍ ഐയ്യര്‍ നടത്തിയ വിരുന്നില്‍ താനാരോടും ഗുജറാത്ത് തെരഞ്ഞെടുപ്പ് ചര്‍ച്ച ചെയ്തിരുന്നില്ല. വിരുന്നിന് വന്നവരാരും തെരഞ്ഞെടുപ്പിനെ കുറിച്ച്‌ സംസാരിക്കുകയുമുണ്ടായില്ല. മോദി ആരോപിക്കുന്നത് പോലെ വിരുന്നില്‍ ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ചൊന്നും സംസാരിച്ചിരുന്നില്ലെന്നും മന്‍മോഹന്‍ വ്യക്തമാക്കി. പരാമര്‍ശങ്ങള്‍ക്ക് മോദി രാജ്യത്തോട് മാപ്പ് പറയണം. ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ പരാജയം മുന്നില്‍ കണ്ടാണ് മോദി ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. പൊതു പ്രവര്‍ത്തകനായ തന്‍റെ പ്രവര്‍ത്തനങ്ങള്‍ സംശുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. കോ​ണ്‍​ഗ്ര​സി​ല്‍ നി​ന്ന്​ പു​റ​ത്താ​ക്ക​പ്പെ​ട്ട മു​ന്‍ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി മ​ണി​ശ​ങ്ക​ര്‍ അ​യ്യ​രു​ടെ ഡ​ല്‍​ഹി​യി​ലെ വീ​ട്ടി​ല്‍ ഇ​ന്ത്യ​യി​ലെ പാ​കി​സ്​​താ​ന്‍ ഹൈ​ക​മീ​ഷ​ണ​ര്‍, പാ​ക്​ മു​ന്‍ വി​ദേ​ശ​മ​ന്ത്രി എ​ന്നി​വ​ര്‍ ന​ട​ത്തി​യ മൂന്നുമ​ണി​ക്കൂ​ര്‍ നീ​ണ്ട കൂ​ടി​ക്കാ​ഴ്​​ച​യി​ല്‍ മു​ന്‍ ഉ​പ​രാ​ഷ്​​ട്ര​പ​തി ഹാ​മി​ദ്​ അ​ന്‍​സാ​രി​യും മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ന്‍​മോ​ഹ​ന്‍ സി​ങ്ങും പങ്കെ​ടുത്തിരുന്നു. എ​ന്തി​നാ​ണ്​ ര​ഹ​സ്യ​യോ​ഗം ന​ട​ത്തി​യ​തെ​ന്നും എ​ന്തു​കൊ​ണ്ടാ​ണ്​ ഇ​ന്ത്യ​ന്‍ ഉ​േ​ദ്യാ​ഗ​സ്​​ഥ​രെ അ​തി​ലേക്ക്​ വി​ളി​ക്കാ​തി​രു​ന്ന​തെ​ന്നും ചോ​ദി​ച്ച മോ​ദി, ര​ഹ​സ്യ​യോ​ഗ​ത്തി​ല്‍ ന​ട​ന്ന​ത്​ എ​ന്താ​ണെ​ന്ന്​ കോ​ണ്‍​ഗ്ര​സ്​ വ്യ​ക്​​ത​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടിരുന്നു.

Post A Comment: