ഡിസംബര്‍ 25 ന് ജാദവിനെ കാണാന്‍ ഇവര്‍ക്ക് അവസരം നല്‍കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഇസ്ലാമാബാദ്: ഇന്ത്യയുടെ നിരന്തരമുള്ള സമ്മര്‍ദത്തിനൊടുവില്‍ പാക് ജയില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികന്‍ കുല്‍ഭൂഷണ്‍ ജാദവിനെ കാണാന്‍ അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി. ഡിസംബര്‍ 25 ന് ജാദവിനെ കാണാന്‍ ഇവര്‍ക്ക് അവസരം നല്‍കുമെന്ന് പാക് വിദേശകാര്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാനുഷിക പരിഗണനയുടെ പേരിലാണ് കുല്‍ഭൂഷനെ കാണാന്‍ ഇവര്‍ക്ക് അനുമതി നല്‍കിയതെന്ന് പാക് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അമ്മയ്ക്കും ഭാര്യയ്ക്കും അനുമതി നല്‍കി കൊണ്ടുളള അറിയിപ്പ് വെള്ളിയാഴ്ചയാണ് പാകിസ്താന്‍ പുറത്തു വിട്ടത്. അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം പാകിസ്താനിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ ഒരു ഉദ്യോഗസ്ഥനും ഇവര്‍ക്കൊപ്പം പോകാം.
നിരന്തരമായുള്ള ഇന്ത്യയുടെ ശ്രമം
കഴിഞ്ഞ ജൂലൈയ് മുതല്‍ കുല്‍ഭൂഷണ്‍ ജാദവിന് കൂടുംബവുമായി കൂടിക്കാഴ്ച നടത്താനുള്ള അവസരത്തിനായി ഇന്ത്യന്‍ സര്‍ക്കാര്‍ ശ്രമം ആരംഭിച്ചിരുന്നു. കുല്‍ഭൂഷണിനെ കാണാന്‍ അനുവദിക്കണമെന്ന ഇന്ത്യയുടെ ആവശ്യം തുടര്‍ച്ചയായി 18 തവണ പാകിസ്താന്‍ തളളിയിരുന്നു. ഒടുവില്‍ ഇന്ത്യയുടെ നിരന്തരമുള്ള ശ്രമത്തിന്റെ ഫലമായി സര്‍ക്കാര്‍ ഈ ആവശ്യം അംഗീകരിച്ചത്.


Post A Comment: