കൊഴുക്കുള്ളി ചെങ്ങേട്ടത്ത് വീട്ടില്‍ അയ്യപ്പന്‍ മകന്‍ ബാബു(സോന), ഇരിങ്ങാലക്കുട നാഴിയകത്ത് പറമ്പില്‍ മനോജ് (മന്ത്ര) എന്നിവരാണ് അറെസ്റ്റിലായത്

തൃശൂര്‍: സ്ത്രീ വേഷംകെട്ടി മൊബൈല്‍ ഫോണും പണവും തട്ടിയെടുത്ത രണ്ടുപേരെ ഇരിങ്ങാലക്കുട പോലീസ് അറെസ്റ്റ്‌ ചെയ്തു. കൊഴുക്കുള്ളി ചെങ്ങേട്ടത്ത് വീട്ടില്‍ അയ്യപ്പന്‍ മകന്‍ ബാബു(സോന), ഇരിങ്ങാലക്കുട നാഴിയകത്ത് പറമ്പില്‍ മനോജ് (മന്ത്ര) എന്നിവരെയാണ് ഇരിങ്ങാലക്കുട എസ്ഐ ശശികുമാര്‍ അറസ്റ്റു ചെയ്തത്. 

ഭിന്നലിംഗക്കാരിയായ ശ്രീരഞ്ജിനിയുടെ മൊബൈല്‍ ഫോണും 5,000 രൂപയടങ്ങുന്ന ബാഗുമാണ് പ്രതികള്‍ തട്ടിയെടുത്തത്. പ്രതികള്‍ അന്യസംസ്ഥാനക്കാരനെ മര്‍ദ്ദിച്ച് പോക്കറ്റില്‍ പൈസയെടുക്കുന്നത് മൊബൈലില്‍ റെക്കോര്‍ഡ് ചെയ്തതിലുള്ള വിരോധത്തിലാണ് പ്രതികള്‍ പരാതിക്കാരിയുടെ പണവും ഫോണും പിടിച്ചുപറിച്ചത്. ഇക്കഴിഞ്ഞ 24ന് പുലര്‍ച്ചെ രണ്ടിന് ചെട്ടിയങ്ങാടിയിലെ മാതൃഭൂമി ഓഫീസിനു സമീപത്തുവച്ചായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.


Post A Comment: