കുടുംബങ്ങളിലെ പരസ്പരമുള്ള പങ്കുവെക്കലുകളും പരിചരണങ്ങളും കൊണ്ട് മാത്രമേ സ്ത്രീകളുടെ സ്ഥാനം ഉയര്‍ത്താനാകൂ

കുന്നംകുളം: വ്യക്തി എന്ന നിലയില്‍  സ്ത്രീകളുടെ സ്ഥാനം രണ്ടാംതരം എന്നു കണക്കാക്കുന്ന സാമൂഹ്യ ചുറ്റുപാട് ഇപ്പോളും നിലനില്‍ക്കുന്നു എന്ന് വ്യവസായ മന്ത്രി എ സി മൊയ്തീന്‍. കുന്നംകുളം ഷെയര്‍ ആന്‍ഡ്‌ കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റിയുടെ സ്നേഹപൂര്‍വ്വം സഹോദരിക്ക് പദ്ധതിയുടെ ഭാഗമായി വിവാഹിതരായ നവദമ്പതികള്‍ക്കുള്ള സ്വീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കുടുംബങ്ങളിലെ പരസ്പരമുള്ള പങ്കുവെക്കലുകളും   പരിചരണങ്ങളും കൊണ്ട് മാത്രമേ സ്ത്രീകളുടെ സ്ഥാനം ഉയര്‍ത്താനാകൂ എന്നും അതിന് മുന്കയ്യെടുക്കേണ്ടത് ഭര്‍ത്താക്കന്‍മാരാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സ്ത്രീധനം മഹാ വിപത്തായി വളരുമ്പോള്‍ താങ്ങായി നില്‍ക്കാന്‍ സമൂഹത്തിന് കഴിയേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.  കുന്നംകുളം ബെഥനി ഇംഗ്ലീഷ് സ്കൂളില്‍ നടന്ന ചടങ്ങില്‍ സൊസൈറ്റി പ്രസിഡന്റ്‌ ലബീബ് ഹസ്സന്‍ അധ്യക്ഷത വഹിച്ചു. കെപിസിസി പ്രസിഡന്റ്‌ എം എം ഹസ്സന്‍, ഫാദര്‍ ഡേവിസ് ചിറമ്മല്‍, നന്ദാത്മജാനന്ദസ്വാമി, ബഷീര്‍ ഫൈസി ദേശമംഗലം, എം എല്‍ എ മാരായ വി ടി ബല്‍റാം, അനില്‍ അക്കര, നഗരസഭാ ചെയര്‍പേഴ്സന്‍ സീത രവീന്ദ്രന്‍, എം ബിജുപാല്‍, ബക്കര്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് സ്നേഹ വിരുന്നും കലാപരിപാടികളും നടന്നു.     

Post A Comment: