ഇന്ത്യ-ഭൂട്ടാന്‍- ചൈന അതിര്‍ത്തിയായ ഡോക്ലായില്‍ വീണ്ടും സാന്നിധ്യമറിയിച്ച്‌ ചൈനീസ് സൈന്യം


ദില്ലി: ഇന്ത്യ-ഭൂട്ടാന്‍- ചൈന അതിര്‍ത്തിയായ ഡോക്ലായില്‍ വീണ്ടും സാന്നിധ്യമറിയിച്ച്‌ ചൈനീസ് സൈന്യം. ഇന്ത്യ-ചൈന സംഘര്‍ഷം നിലനിന്നിരുന്ന ഡോക്ലായില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ 1800 സൈനികരാണ് വീണ്ടും നിലയുറപ്പിച്ചിരിക്കുന്നത്.  ഡോക്ലായില്‍ രണ്ട് ഹെലി പാഡുകളും ചൈന പുതുതായി നിര്‍മിച്ചു. മേഖലയില്‍ സൈന്യം റോഡുകള്‍ നവീകരിക്കുകയും ടെന്‍ഡുകളടിക്കുകയും ചെയ്തു. പതിവായി ശൈത്യകാലത്ത് ഡോക്ലാമില്‍ ചൈനീസ് സേന നിലയുറപ്പിക്കാറുണ്ട്. കഴിഞ്ഞ ജൂണ്‍ 16ന് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഡോക്ലാ മേഖലയില്‍ റോഡ് നിര്‍മിച്ചത് ഇന്ത്യയും ചൈനയും തമ്മിലുള്ള വലിയ സംഘര്‍ഷങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതോ​ടെ ഇരുരാജ്യങ്ങളും ഇ​വി​ടെ നിരവധി സൈ​നി​ക​രെ വി​ന്യ​സി​ച്ചി​രുന്നു. തുടര്‍ന്നു ഇരുരാജ്യങ്ങളും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചകളാണ് സേനാ പിന്മാറ്റത്തിന് വഴിവച്ചത്. 72 ദിവസത്തെ സംഘര്‍ഷങ്ങള്‍ക്ക് ഒടുവിലാണ് സൈന്യത്തെ പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചത്.

Post A Comment: