ഗുജറാത്തിലും ഹിമാചലിലും ജനം വികസനത്തിന്​ വിധിയെഴുതി എന്ന്​ കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്​


ദില്ലി: രാഹുല്‍ ഗാന്ധി മികച്ച പോരാട്ടം കാഴ്​ചവെച്ചെങ്കിലും ഗുജറാത്തിലും ഹിമാചലിലും ജനം വികസനത്തിന്​ വിധിയെഴുതി എന്ന്​  കേന്ദ്ര മന്ത്രി രവി ശങ്കര്‍ പ്രസാദ്​. ജനങ്ങള്‍ ഇപ്പോഴും ബി.ജെ.പിയില്‍ വിശ്വസിക്കുന്നു. ആ വിശ്വാസത്തിലാണ്​ നരേന്ദ്ര മോദി പ്രധാനമന്ത്രിയായത്​. മറിച്ച്‌​ ചിന്തിച്ചവര്‍ പുനര്‍വിചിന്തനത്തിന്​ തയാറാകണമെന്നും അദ്ദേഹം ട്വീറ്റ്​ ചെയ്​തു. ഗുജറാത്തിലെയും ഹിമാചലിലെയും തെരഞ്ഞെടുപ്പ്​ ഫലത്തോട്​ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Post A Comment: