കുടുംബത്തെ ഇറക്കിവിട്ട് വീട് പാര്‍ട്ടി ഓഫീസാക്കിയ സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്.തൊടുപുഴ: പിഞ്ചു കുഞ്ഞുങ്ങളുള്‍പ്പെട്ട കുടുംബത്തെ ഇറക്കിവിട്ട് വീട് പാര്‍ട്ടി ഓഫീസാക്കിയ സംഭവത്തില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. മുരുക്കടി ബ്രാഞ്ച് സെക്രട്ടറി ബിനീഷ് ദേവ്, അനിയന്‍, അനൂപ്, അഭിലാഷ് എന്നിവര്‍ക്കെതിരെയാണു കേസെടുത്തത്. മുരുക്കടി ലക്ഷ്മിവിലാസത്തില്‍ മാരിയപ്പന്‍-ശശികല ദമ്പതികളെയും ഇവരുടെ മൂന്നരയും രണ്ടും വയസ്സുള്ള പെണ്‍കുഞ്ഞുങ്ങളെയുമാണ് ഇറക്കിവിട്ടത്. 

Post A Comment: