നെടുപുഴ ഫാഷന്‍ കോളനി പുത്തന്‍മാരി വീട്ടില്‍ ശരത് ആണ് പിടിയിലായത്

തൃശൂര്‍: കഞ്ചാവുമായി ഗുണ്ടാ സംഘാംഗമായ യുവാവിനെ നെടുപുഴ പോലീസ് അറസ്റ്റ് ചെയ്തു. നെടുപുഴ ഫാഷന്‍ കോളനി പുത്തന്‍മാരി വീട്ടില്‍ ശരത് ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് നെടുപുഴ സഹകരണബാങ്കിനു സമീപത്തു നിന്നു പിടിയിലായ ശരതിന്റെ പേരില്‍ നെടുപുഴ സ്റ്റേഷനില്‍ മോഷണമടക്കമുള്ള കേസുകളുണ്ട്. കഞ്ചാവ് വില്‍പ്പന നടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇയാള്‍ പിടിയിലായത്. എസ്.ഐ.-കെ.സതീഷ്‌കുമാര്‍, ജൂനിയര്‍ എസ്.ഐ.-എം.സുനില്‍, സീനിയര്‍ സി.പി.ഒ.-അനില്‍, സി.പി.ഒ.മാരായ ഗോപകുമാര്‍, ടോമി എന്നിവര്‍ ചേര്‍ന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. ദിവസങ്ങള്‍ക്കു മുമ്പ് അരണാട്ടുകരയില്‍ ഗുണ്ടാ നേതാവ് കടവി രഞ്ജിത്തിന്റെ സംഘാംഗങ്ങള്‍ ചേര്‍ന്ന് ശരതിനെ ആക്രമിച്ചിരുന്നു. ആക്രമണത്തില്‍ ഇയാള്‍ക്ക് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കടവി രഞ്ജിത്തിന്റെ എതിര്‍ സംഘത്തില്‍പ്പെട്ടയാളാണ് ശരത്

Post A Comment: