നിയമസഭ തെരഞ്ഞെടുപ്പോടെ ബിജെപിയെ ഗുജറാത്തില്‍നിന്നു തുടച്ചു നീക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജു വാഗ്മറെ.അഹമ്മദാബാദ്: നിയമസഭ തെരഞ്ഞെടുപ്പോടെ ബിജെപിയെ ഗുജറാത്തില്‍നിന്നു തുടച്ചു നീക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാജു വാഗ്മറെ. ഗുജറാത്തില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 22 വര്‍ഷങ്ങള്‍ക്കു ശേഷം കോണ്‍ഗ്രസന്‍റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് സര്‍ക്കാര്‍ അധികാരത്തില്‍ വരും. ഇതോടെ ബിജെപിയെ സംസ്ഥാനത്തുനിന്നു പൂര്‍ണമായും തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്തിലെ ജനത മാറ്റം ആവശ്യപ്പെടുന്നു. കോണ്‍ഗ്രസ് ആകുന്നു ആ മാറ്റമെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് പുരോഗമിച്ചു വരികയാണ്. 89 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ആദ്യ ഘട്ടത്തില്‍ നടക്കുന്നത്.

Post A Comment: