കായിക മേഖലയെ ​സ്​നേഹിക്കുന്ന രാഷ്​ട്രത്തില്‍ നിന്ന്​ കളിക്കുന്ന രാഷ്​ടമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള ആഗ്രഹമാണ്​ സച്ചിന്‍ ​പ്രസംഗത്തില്‍ പ​ങ്കുവെക്കുന്നത്​.ദില്ലി: രാജ്യസഭയില്‍ വ്യാഴാഴ്​ച ​പ്രസംഗിക്കാന്‍ കഴിയാത്തതി​​ന്‍റെ ക്ഷീണം തീര്‍ത്ത്​ മാസ്​റ്റര്‍ ബ്ലാസ്​റ്റര്‍ സച്ചിന്‍ ടെന്‍ണ്ടുല്‍ക്കര്‍. ഫേസ്​ബുക്ക്​ ലൈവിലൂടെ രാജ്യസഭയില്‍ പറയാനിരുന്ന പ്രസംഗം സച്ചിന്‍ പങ്കുവെക്കുകയായിരുന്നു. വ്യാഴാഴ്​ച പ്രതിപക്ഷ ബഹളം മൂലം സച്ചിന്​ രാജ്യസഭയില്‍ പ്രസംഗിക്കാന്‍ സാധിച്ചിരുന്നില്ല.
കായിക മേഖലയെ ​സ്​നേഹിക്കുന്ന രാഷ്​ട്രത്തില്‍ നിന്ന്​ കളിക്കുന്ന രാഷ്​ടമാക്കി ഇന്ത്യയെ മാറ്റുന്നതിനുള്ള ആഗ്രഹമാണ്​ സച്ചിന്‍ ​പ്രസംഗത്തില്‍ പ​ങ്കുവെക്കുന്നത്​. യുവാക്കള്‍ കായികക്ഷമത കൈവരിക്കേണ്ടതി​​ന്‍റെ ആവശ്യകതയും​ സച്ചിന്‍ ചൂണ്ടിക്കാട്ടി.
പ്രമേഹത്തിലെ ലോക തലസ്ഥാനമായി ഇന്ത്യ മാറി. ഇത്​ രാജ്യത്തിന്​ സാമ്പത്തിക ബാധ്യതയും സൃഷ്​ടിക്കുന്നുണ്ട്​. കായികക്ഷമത കൈവരിക്കുന്നതിലൂടെ ഇത്തരം പ്രശ്​നങ്ങള്‍ മറികടക്കാമെന്നും സച്ചിന്‍ ചൂണ്ടിക്കാട്ടി.
വ്യാഴാഴ്​ച തന്‍റെ രാജ്യസഭയിലെ കന്നി പ്രസംഗത്തിനായി സച്ചിന്‍ നോട്ടീസ്​ നല്‍കിയിരുന്നു. എന്നാല്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ പാകിസ്​താന്‍ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാപ്പുപറയണമെന്ന്​ ആവശ്യപ്പെട്ട്​ പ്രതിപക്ഷം ബഹളം വെച്ചതോടെ സച്ചിന്​ പ്രസംഗിക്കാന്‍ സാധിക്കാതെ വന്നു.

Post A Comment: