രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സിപി ഉദയഭാനു ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചുകൊച്ചി റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായിരുന്ന ചാലക്കുടി രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സിപി ഉദയഭാനു ഉള്‍പ്പെടെ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ഹൈക്കോടതിയാണ് കര്‍ശന ഉപാധികളോടെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്. നേരത്തെ ഉദയഭാനുവിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. നേരത്തെ ഭാര്യാപിതാവിന്‍റെ മരണാനന്തര കര്‍മങ്ങളില്‍ പങ്കെടുക്കുന്നതിനായി ഉദയഭാനുവിന് മൂന്ന് ദിവസത്തെ ഇടക്കാലജാമ്യം ഹൈക്കോടതി അനുവദിച്ചിരുന്നു. വ്യാഴാഴ്ച രാവിലെ പത്തുമണി മുതല്‍ ഞായര്‍ രാവിലെ പത്തുവരെയായിരുന്നു ഇടക്കാലജാമ്യം അനുവദിച്ചിരിക്കുന്നത്. ഇടക്കാലജാമ്യം നിലനില്‍ക്കെയാണ് ഉദയഭാനുവിന് പൂര്‍ണജാമ്യം അനുവദിച്ച്‌ കോടതി വിധി വന്നിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഉദയഭാനുവിന്‍റെ ഭാര്യാപിതാവ് മരണപ്പെട്ടത്. കേസില്‍ ഏഴാം പ്രതിയായ ഉദയഭാനുവിനെ ഒക്ടോബര്‍ 30 നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സെപ്തംബര്‍ 29 നാണ് രാജീവിനെ ചാലക്കുടി തവളപ്പാറയിലെ എസ്ഡി കോണ്‍വെന്റ് കെട്ടിടത്തില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. രാജീവിനെ പ്രതികള്‍ ഇവിടേക്ക് തട്ടിക്കൊണ്ടുവന്ന ശേഷം ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. വസ്തു ഇടപാടുകളിലെ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. വസ്തു ഇടപാടുകള്‍ സംബന്ധിച്ച ചില രേഖകളില്‍ ഒപ്പിട്ട് വാങ്ങുന്നതിനിടെയാണ് രാജീവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്.

Post A Comment: