ഒരമ്മക്കും ഇനി ഇങ്ങനെ ഒരു ഗതിയുണ്ടാകരുതെന്ന്​ ജിഷയുടെ അമ്മ രാജേശ്വരി
കൊച്ചി: ഒരമ്മക്കും ഇനി ഇങ്ങനെ ഒരു ഗതിയുണ്ടാകരുതെന്ന്​ ജിഷയുടെ അമ്മ രാജേശ്വരി പ്രതികരിച്ചു. സൗമ്യക്കോ ജിഷ്​ണുവിനോ വന്ന ഗതി ത​​ന്‍റെ മകള്‍ക്ക്​ ഉണ്ടാകരുതെന്ന്​ പ്രാര്‍ഥിച്ചിരുന്നു. അവളെ കുത്തിക്കീറിയ പ്രതിക്ക്​ താന്‍ ആഗ്രഹിച്ച ശിക്ഷ ലഭിച്ചുവെന്നും ജിഷയുടെ അമ്മ പ്രതികരിച്ചു. ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്​ലാമിന്​ കോടതി വധശിക്ഷ വിധിച്ചതു കേട്ട ശേഷം പ്രതികരിക്കുകയായിരുന്നു രാജേശ്വരി. മരിച്ചുപോയവരെ തിരിച്ചു കിട്ടില്ലെങ്കിലും വിധിയില്‍ സന്തോഷമു​ണ്ടെന്ന്​ ജിഷയുടെ സഹോദരി ദീപ പ്രതികരിച്ചു. വിധി നടപ്പിലാക്കി പ്രതിയുടെ മൃതദേഹം കണ്ടാല്‍ മാത്രമേ പൂര്‍ണ സംതൃപ്​തി ലഭിക്കൂവെന്നും ദീപ പ്രതികരിച്ചു.

Post A Comment: