ജിഷയെ കൊലചെയ്തത് താനല്ലെന്ന് ആവര്‍ത്തിച്ച്‌ ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ളാം


കൊച്ചി: ജിഷയെ കൊലചെയ്തത് താനല്ലെന്ന് ആവര്‍ത്തിച്ച്‌ ജിഷ വധക്കേസ് പ്രതി അമിറുള്‍ ഇസ്ളാം. കൊന്നതാരാണെന്ന് തനിക്കറിയില്ലെന്നും അയാള്‍ പറഞ്ഞു. ജിഷ വധക്കേസില്‍ അമിറ ുള്‍ ഇസ്ലാമിന്‍റെ ശിക്ഷ ഇന്ന് പ്രഖ്യാപിക്കാനിരിക്കെയാണ് പ്രതികരണം. ഇയാള്‍ കുറ്റക്കാരനാണെന്ന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. പ്രതിയുടെയും ഇരുവിഭാഗം അഭിഭാഷകരുടെയും നിലപാടുകൂടി കേട്ടശേഷം ശിക്ഷ ഇന്നു പ്രഖ്യാപിക്കും. 2016 ഏപ്രില്‍ 28നു വൈകുന്നേരം 5.30നും ആറിനുമിടയില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി വട്ടോളിപ്പടിയിലെ ഒറ്റമുറി വീട്ടില്‍ അതിക്രമിച്ചു കയറി ജിഷയെ മാനഭംഗപ്പെടുത്തി കൊലപ്പെടുത്തിയെങ്കിലും കേസ്. കൊല നടന്നു 49~ാം ദിവസമാണു പെരുമ്പാവൂരിലെ തൊഴിലാളിയായിരുന്ന പ്രതി അമീറുള്‍ ഇസ്ലാമിനെ കാഞ്ചീപുരത്തുനിന്ന് അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഇന്ത്യന്‍ ശിക്ഷഷാനിയമം 302 (കൊലപാതകം), 376 എ (ആയുധമുപയോഗിച്ചു സ്വകാര്യഭാഗത്തു പരിക്കേല്‍പിക്കല്‍), 376 (ബലാത്സംഗം), 342 (അന്യായമായി തടഞ്ഞുവയ്ക്കുക), 449 (വീട്ടില്‍ അതിക്രമിച്ചു കടക്കുക) വകുപ്പുകളിലെ കുറ്റങ്ങള്‍ പ്രതിയില്‍ തെളിഞ്ഞു. എന്നാല്‍ തെളിവുനശിപ്പിക്കല്‍, പട്ടിക ജാതി~പട്ടിക വര്‍ഗ പീഡന നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങള്‍ എന്നിവ തെളിയിക്കാനായില്ളെന്നും കോടതി വ്യക്തമാക്കി. ആകെ 100 സാക്ഷികളെ വിസ്തരിച്ച പ്രോസിക്യൂഷന്‍ 291 രേഖകളും 36 തൊണ്ടിമുതലും ഹാജരാക്കി. പ്രതിഭാഗത്തുനിന്ന് അഞ്ചു സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകള്‍ ഹാജരാ ക്കുകയും ചെയ്തിരുന്നു.

Post A Comment: